പ്രതിസന്ധികളോട് പോരാടി സബ് ഇന്‍സ്പെക്‌ട്ടറായി ജോലി നേടിയ ആനി ശിവയെ കുറിച്ചാണ് ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്നത് . നിരവധി പേരാണ് ആനിയുടെ പോരാട്ട വീര്യത്തെ പ്രകീര്‍ത്തിച്ച് കൊണ്ട് രംഗത്തെത്തിയത്. ഇതിനിടയില്‍ ആനിയെ അഭിനന്ദിച്ചുകൊണ്ട് നടന്‍ ഉണ്ണി മുകുന്ദന്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഇപ്പോഴിതാ നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും ആക്‌ടിവിസ്റ്റുമായ അരുന്ധതി.
‘ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ’, എന്നാണ് പൊട്ടുകുത്തിയുള്ള ചിത്രം പങ്കുവച്ച് അരുന്ധതി കുറിച്ചത്.
‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ആനിയുടെ ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദന്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് രംഗത്തെത്തിയത്. പൊട്ടു തൊടുന്നതും തൊടാത്തതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിന് സ്ത്രീ ശാക്തീകരണവുമായി ബന്ധവുമില്ലെന്നുമാണ് കമന്റുകള്‍.