ഭീഷണിയും വിരട്ടലും എന്റയടുത്ത് വേണ്ട; മേയേഴ്‌സ് ഭവന്‍ പണിയുമെന്ന് ആര്യ രാജേന്ദ്രന്‍

July 20, 2021
470
Views

ഭീഷണിയും വിരട്ടലും തന്റടുത്ത് വേണ്ടെന്നും പണിയാന്‍ തീരുമാനിച്ചിടത്തുതന്നെ മേയേഴ്‌സ് ഭവന്‍ പണിയുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. സ്പില്‍ ഓവറായി ഉള്‍പ്പെടുത്തുന്ന പദ്ധതികള്‍ക്ക് തുക കണ്ടെത്തുന്നതിന് പ്രധാന പദ്ധതികളും ഉപേക്ഷിച്ചതിനെച്ചൊല്ലി കൗണ്‍സിലില്‍ ബഹളം നടക്കവേയാണ് മേയറുടെ പരാമര്‍ശം.

ഉപേക്ഷിച്ച പദ്ധതികള്‍ ഉവയാണ്. കോണ്‍ട്രാക്ടര്‍ വര്‍ക്ക് ഏറ്റെടുക്കുന്നില്ലെന്ന കാരണംപറഞ്ഞ് വെട്ടുകാട് വാര്‍ഡിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി ,
കല്ലടിമുഖത്ത് ലൈഫ് പദ്ധതി പ്രകാരം ഫ്‌ളാറ്റ് നിര്‍മിക്കാനുള്ള പദ്ധതി , മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്ന വിളപ്പില്‍ശാലയിലെ സമഗ്ര പുരയിടകൃഷി, ഡെയറി യൂണിറ്റ് എന്നിവ ,10 ലക്ഷം വീതം വകയിരുത്തിയ അനന്തപുരി മൊബൈല്‍ ലാബ് സ്ഥാപിക്കലും വീടുകളില്‍ സബ്‌സിഡിയോടുകൂടി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കല്‍ പദ്ധതി , കൊവിഡ് കാരണം ടെന്‍ഡര്‍ നടപടികള്‍ നടക്കാത്തതിനാല്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍ നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും തീരദേശ മേഖലയിലെ എയ്ഡഡ് സ്‌കൂളുകള്‍ക്കും സ്പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്യാനുള്ള പദ്ധതി , പട്ടികജാതി വിഭാഗത്തിലെ പുരുഷന്മാര്‍ക്ക് സ്വയം തൊഴില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ടാക്‌സി കാര്‍, പിക് അപ് വാന്‍ എന്നിവ നല്‍കുന്ന പദ്ധതി ,സെന്‍ട്രല്‍ സോണിലെ വിവിധ വാര്‍ഡുകളിലെ റോഡുകള്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള നവീകരണവും പൊതു ടോയ്‌ലെറ്റുകളുടെ നിര്‍മ്മാണം,എന്നിവ.

അതേസമയം ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കല്‍ പദ്ധതി ഒഴിവാക്കിയത് ഗുണഭോക്താക്കളെ ലഭിച്ചില്ലെന്ന കാരണത്താലാണ് .കുടാതെ ഏജന്‍സിയെ ലഭിക്കാത്തതിനാല്‍ മാലിന്യ സംസ്‌കരണ ഡിജിറ്റലൈസേഷനും സ്ഥലം ലഭിക്കാത്തതിനാല്‍ കോട്ടണ്‍ സാനിറ്ററി പാഡ് നിര്‍മാണ യൂണിറ്റും ഒഴിവാക്കി.അതേസമയം ചര്‍ച്ച നടത്താതെ പദ്ധതികള്‍ ഉപേക്ഷിക്കുകയും ഭേദഗതി വരുത്തുകയും ചെയ്തതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. പദ്ധതികള്‍ പലതും ഉപേക്ഷിക്കപ്പെടുന്നത് ചില ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്ന ആരോപണവുമായി ഭരണപക്ഷ കൗണ്‍സിലറും രംഗത്തെത്തി.ആരോപണവുമായി രംഗത്തെത്തിയത് പാളയം വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജനാണ് . എസ്റ്റിമേറ്റും മറ്റ് നടപടികളുമുള്‍പ്പെടെ ചെയ്‌തെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇവക്കെല്ലാം പുറമെ നിലവില്‍
2018 ല്‍ ഗ്രീന്‍ഫില്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിലെ 24 ശതമാനം വിനോദ നികുതിയില്‍ ഇളവ് നല്‍കാനാവില്ലെന്ന് കൗണ്‍സില്‍ തീരുമാനിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വയം നിരക്ക് നിശ്ചയിച്ചതിനാല്‍ ഇളവ് നല്‍കേണ്ടെന്നാണ് തീരുമാനം.

ചര്‍ച്ചയില്‍ മേയേഴ്‌സ് ഭവനം പണിയാനുള്ള നീക്കത്തിനെതിരെ രൂക്ഷമായ വാക്ക് പോരുണ്ടായി. കുന്നുകുഴി വാര്‍ഡിലെ ബാര്‍ട്ടണ്‍ഹില്ലിലാണ് മേയേഴ്‌സ് ഭവനം പണിയാന്‍ തീരുമാനിച്ചിരുന്നത്.ഇതിനെതിരെ താക്കീതുമായി ഈ വാര്‍ഡിലെ യു.ഡി.എഫ് കൗണ്‍സിലര്‍ മേരി പുഷ്പം രംഗത്ത് വന്നു. ഇവരുടെ വാക്കുകള്‍ ഇങ്ങനെ എത്ര കോടികള്‍ അനുവദിച്ചാലും പട്ടികജാതിക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് തന്റെ വാര്‍ഡില്‍ മേയേഴ്‌സ് ഭവനം പണിയാന്‍ അനുവദിക്കില്ലെന്ന് .ഇതിന് മറുപടിയായി ആണ് ഭീഷണിയും വിരട്ടലും തന്റടുത്ത് വേണ്ടെന്നുള്ള മറുപടി മേയര്‍ നല്‍കിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published.