തലസ്ഥാനനഗരിയിൽ പെണ്‍വാണിഭ റാക്കറ്റ് അറസ്റ്റിൽ; അസം പോലീസ് അറസ്റ്റ് ചെയ്തത് 18 പേരെ

July 18, 2021
294
Views

തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ പ്രവര്‍ത്തിച്ചുവന്ന പെണ്‍വാണിഭ റാക്കറ്റ് പിടിയില്‍. ഉത്തരേന്ത്യയില്‍ നിന്ന് സ്ത്രീകളെയെത്തിച്ച് നഗരത്തില്‍ പ്രവര്‍ത്തിച്ചുവന്ന പെണ്‍വാണിഭ സംഘമാണ് പിടിയിലായത്. അസം പോലീസെത്തി ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ 9 സ്ത്രീകളും, 9 പുരുഷന്മാരുമാണ് തമ്പാനൂരിലെയും, മെഡിക്കല്‍ കോളജിനടുത്തെയും ഹോട്ടലുകളില്‍ നിന്നു പിടിയിലായത്. സംഭവത്തില്‍ പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരും, അസം സ്വദേശികളുമായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരും രണ്ടു മറുനാടന്‍ തൊഴിലാളികളെയും പോലീസ് പിടികൂടിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ സമയത്ത് കെട്ടിട നിര്‍മ്മാണത്തൊഴിലാളികള്‍ എന്ന വ്യാജേനയാണ് യുവതികളെ തിരുവനന്തപുരത്തേയ്ക്ക് കടത്തിക്കൊണ്ടുവന്നത്. ഈ മാസം 11-ന് മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇരുവരുടെയും ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലാക്കിയത്. ഷാഡോ പൊലീസുമായി ചേര്‍ന്നായിരുന്നു ഹോട്ടലില്‍ റെയ്ഡ് നടത്തിയത്. അതേസമയം പ്രതികളെ ഉടന്‍ അസമിലേക്കു കൊണ്ടുപോകും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *