ഈജിപ്തിലെ പരമോന്നത ബഹുമതിയായ ഓഡര്‍ ഓഫ് ദ നൈല്‍ ബഹുമതി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക്
ഈജിപ്തിലെ പരമോന്നത ബഹുമതിയായ ഓഡര്‍ ഓഫ് ദ നൈല്‍ ബഹുമതി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തേഹ് എല്‍ സിസി.
ഈജിപ്തിലെ ഏറ്റവും വലിയ ദേശീയ ബഹുമതിയാണിത്.
ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തേഹ് എല്‍ സിസിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യ ഈജിപ്ത് സഹകരണം വര്‍ദ്ധിപ്പിക്കല്‍ ആണ് ചര്‍ച്ചയിലെ പ്രധാന അജണ്ട. ഈജിപ്തില്‍ ലോകമഹായുദ്ധ സ്മാരകത്തില്‍ മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ഒപ്പം അല്‍ ഹക്കിം പള്ളിയും സന്ദര്‍ശിച്ചു. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തമാക്കാനുള്ള കരാറിലും ഇരുവരും ഒപ്പു വച്ചു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഈജിപ്തില്‍ എത്തുന്നത്.




