ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സ്‌ ; ഫാ. സ്​​റ്റാ​ൻ സ്വാ​മി​യു​ടെ ചി​കി​ത്സ ജൂ​ലൈ 6 വരെ നീ​ട്ടി

July 4, 2021
100
Views

മുംബൈ: ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ഫാ. ​സ്​​റ്റാ​ൻ സ്വാ​മി​യു​ടെ ചി​കി​ത്സ ജൂ​ലൈ 6 വരെ നീ​ട്ടി. ബോംബെ ഹൈ​കോ​ട​തിയാണ് ഉത്തരവിറക്കിയത്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്​ 84കാരനായ അദ്ദേഹം. പാർക്കിൻസൺസ് അടക്കമുള്ള രോഗങ്ങളും വാർധക്യസഹജമായ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന സ്വാമിയെ ​ കോടതി ഉത്തരവ് അനുസരിച്ച്‌ മേയ് 28 നാണ് തലോജ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക്​ മാറ്റിയത്​. അതിനിടെ കഴിഞ്ഞ മാസം കൊറോണ​ സ്ഥിരീകരിക്കുകയും ചെയ്​തു.

ജൂലൈ അഞ്ചുവരെയായിരുന്നു ചികിത്സ അനുവദിച്ചത്​. എന്നാൽ, കഴിഞ്ഞ ദിവസം ​ പരിഗണിക്കേണ്ടിയിരുന്ന അദ്ദേഹത്തിൻറെ ജാമ്യാപേക്ഷ​ സമയക്കുറവ്​ കാരണം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. ഈ സാഹചര്യത്തിലാണ്​ ജൂലൈ 6 വരെ ആ​ശുപത്രിയിൽ തുടരാൻ ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, എൻ.ജെ. ജമാദാർ എന്നിവരടങ്ങിയ ബെഞ്ച്​ അനുമതി നൽകിയത്​.

2018 ജനുവരി ഒന്നിന്​ ഭീമ കൊറേഗാവിൽ ദലിത്​ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന എൽഗാർ പരിഷത്തിന് പിന്നിൽ പ്രവർത്തിച്ചത് മാവോവാദികളാണെന്നാരോപിച്ചാണ്​ ഫാ. സ്​റ്റാൻ സ്വാമി, സുധീർ ധാവ്‌ല, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, ഷോമ സെൻ, റോണ വിൽസൺ, വരവര റാവു, പ്രഫ. സായിബാബ, ഫാ.സ്റ്റാൻ സാമി, അരുൺ ഫെരേര, വെർണൻ ഗോൽസാൽവസ്, സുരേന്ദ്ര ഗാഡ്‌ലിങ് അടക്കമുള്ള സാമൂഹിക പ്രവർത്തകരെ അറസ്റ്റ്​ ചെയ്​തത്​.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *