മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ കേസ് മുംബൈ ദിന്‍ദോഷി കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചെങ്കിലും ബിനോയ് കോടിയേരി എത്താത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നും തനിക്ക് കുട്ടിയുണ്ടെന്നും കാണിച്ച് ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയത്.
കുട്ടിയുടെ ഡിഎന്‍എ ഫലവും കോടതി ഇന്ന് പരിശോധിക്കും. പരിശോധനാ ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല. യുവതിയ്ക്കും കുട്ടിയ്ക്കും നീതി ലഭിക്കും വരെ പോരാടുമെന്ന് പരാതിക്കാരിയുടെ അഭിഭാഷകന് പ്രശാന്ത് പോപ്ലെ പറഞ്ഞു.
അതേസമയം, വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവിടുന്നതില്‍ ആശങ്കയില്ലെന്ന് നേരത്തെ ബിനോയ് കോടിയേരി പറഞ്ഞിരുന്നു. ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് സാരംഗ് കോട്ട്വാള് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.