മലപ്പുറത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ രക്ഷപ്പെട്ടു

December 9, 2023
51
Views

താനൂര്‍ തൂവല്‍ തീരത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു.

മലപ്പുറം: താനൂര്‍ തൂവല്‍ തീരത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ നീന്തി മരിച്ചു. കോട്ടില്‍ റഷീദിന്റെ മകൻ മുഹമ്മദ്‌ റിസ്‌വാൻ (19) ആണ് മരിച്ചത്.

അപകട സമയത്ത് തോണിയില്‍ മൂന്ന് പേരായിരുന്നു രണ്ടുപേര്‍ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ഒമ്ബതു മണിക്ക് ശേഷമായിരുന്നു അപകടം നടന്നത്.

മത്സ്യബന്ധനം നടക്കുന്നതിനിടയിലായരുന്നു സംഭവം നടന്നത്. മത്സ്യത്തൊഴിലാളികളുടെയും പോലീസിന്റെയും നേതൃത്വത്തില്‍ ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയതിന് ശേഷമാണ് റിസ്‍വാനെ കണ്ടെത്തിയത്. ഉടൻ തന്നെ പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *