ബാങ്കുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയിലിലൂടെ ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
ന്യൂഡല്‍ഹി: ബാങ്കുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയിലിലൂടെ ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
ഗുജറാത്തില്‍ നിന്നാണ് ഒരാള്‍ പിടിയിലായത്. വഡോദര ജില്ലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ആര്.ബി.ഐ ഉള്‍പ്പടെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ക്ക് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചിരുന്നു. റിസര്‍വ് ബാങ്കിന് പുറമേ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മുംബൈയില്‍ 11 ഇടങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഇമെയില്‍ സന്ദേശമാണ് പൊലീസിന് ലഭിച്ചത്. ആര്.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമൻ എന്നിവര്‍ രാജിവെക്കണമെന്നാണ് ഭീഷണി സന്ദേശം അയച്ചവരുടെ ആവശ്യം.
ആര്.ബി.ഐയില്‍ ഉള്‍പ്പടെ പ്രമുഖ ബാങ്കുകളില്‍ ബോംബ് വെച്ചിട്ടുണ്ട്. രാജ്യത്തെ ബാങ്കുകള്‍ വലിയ അഴിമതി നടത്തിയിട്ടുണ്ട്. ആര്.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിനും ധനകാര്യമന്ത്രി നിര്മലസീതാരാമനും അഴിമതിയില്‍ പങ്കുണ്ട്. ബാങ്കിങ് മേഖലയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്നും ഇമെയില്‍ സന്ദേശത്തില്‍ ആരോപിച്ചിരുന്നു.