ഫൈസര്‍ വാക്​സിന്‍ സ്വീകരിച്ച 16കാരന്‍ മരിച്ചു: കൗമാരക്കാര്‍ക്കുള്ള കുത്തിവെപ്പ്​ നിര്‍ത്തി ബ്രസീല്‍

September 17, 2021
173
Views

സാവോപോളോ: ഫൈസര്‍ വാക്​സിന്‍ സ്വീകരിച്ച 16കാരന്‍ ബ്രസീലില്‍ മരിച്ചു. ഇതേ തുടര്‍ന്ന്​ മറ്റ് ​ആരോഗ്യ പ്രശ്​നങ്ങളില്ലാത്ത കൗമാരക്കാരില്‍ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നല്‍കുന്നത്​ ബ്രസീല്‍ നിര്‍ത്തിവെച്ചു. കുത്തിവെപ്പെടുത്ത്​ എത്ര ദിവസത്തിന്​ ശേഷമാണ്​ മരണമെന്നോ കാരണമെന്താണെന്നോ അധികൃതര്‍ വിശദീകരിച്ചില്ല.

സാവോപോളോയില്‍ നടന്ന മരണത്തെ കുറിച്ച്‌​ അന്വേഷിച്ച്‌​ വരികയാണെന്ന്​ ആരോഗ്യ വകുപ്പ്​ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ ചില സംസ്​ഥാനങ്ങളില്‍ അനുമതി നല്‍കിയിട്ടില്ലാത്ത വാക്​സിന്‍ കൗമാരക്കാരില്‍ കുത്തിവെച്ചതായി ആരോഗ്യമന്ത്രി മാഴ്​സലോ ക്വയ്‌റോഗ പറഞ്ഞു.

രാജ്യത്ത്​ ഫൈസര്‍ വാക്​സിന്‍ മാത്രമാണ്​ കൗമാരക്കാരില്‍ കുത്തിവെക്കാന്‍ അനുമതിയുള്ളത്​. വാക്​സിനും 16കാരന്‍റെ മരണവും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ എന്ന്​ അന്വേഷിക്കുമെന്നും ഫൈസര്‍ പ്രസ്താവനയില്‍ അറിയിച്ചു. മറ്റ്​ ആരോഗ്യ പ്രശ്​നങ്ങള്‍ ഇല്ലാത്തവര്‍ ഒഴികെ 12നും 17നും ഇടയില്‍ പ്രായമു​ള്ള കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നത്​ നിര്‍ത്തിവെക്കാനാണ്​ സര്‍ക്കാര്‍ നിര്‍ദേശം.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *