അ​ടു​ത്ത ആ​ഴ്ച രാ​ജി; പാ​ര്‍​ട്ടി തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​മെ​ന്ന് യെ​ദി​യൂ​ര​പ്പ

July 23, 2021
129
Views

ബം​ഗ​ളൂ​രു: ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ ക​ര്‍​ശ​ന​നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് രാ​ജി​വ​യ്ക്കാ​ന്‍ ത​യാ​റാ​യി ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദി​യൂ​ര​പ്പ. തി​ങ്ക​ളാ​ഴ്ച​യ്ക്കു ശേ​ഷം രാ​ജി​യു​ണ്ടാ​വു​മെ​ന്ന് അ​ദ്ദേ​ഹം സൂ​ച​ന ന​ല്‍​കി. നേ​തൃ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍​ഹി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ശേ​ഷം മൗ​ന​വ്ര​തം തു​ട​ര്‍ ന്നി​രു​ന്ന മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടാ​ണ് മ​ന​സു​തു​റ​ന്ന​ത്.

ത​ന്‍റെ മ​ന്ത്രി​സ​ഭ ര​ണ്ട് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കു​ന്ന ഈ ​മാ​സം 26 ന് ​ശേ​ഷം ബി​ജെ​പി നേ​തൃ​ത്വം പ​റ​യു​ന്ന​തെ​ന്നും താ​ന്‍ അ​നു​സ​രി​ക്കു​മെ​ന്ന് യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. ജൂ​ലൈ 26 ന് ​സ​ര്‍​ക്കാ​ര്‍ ര​ണ്ട് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​പാ​ടി​യു​ണ്ട്. അ​തി​നു ശേ​ഷം ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ഡ്ഡ പ​റ​യു​ന്ന​തെ​ന്തും അ​നു​സ​രി​ക്കും.

മ​റ്റൊ​രാ​ള്‍​ക്കു വ​ഴി​യൊ​രു​ക്കാ​ന്‍ രാ​ജി​വ​യ്ക്കു​മെ​ന്നു ര​ണ്ടു​മാ​സം മു​ന്‍​പു ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്ന​താ​യി നി​ങ്ങ​ള്‍​ക്കെ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. അ​ധി​കാ​ര​ത്തി​ലു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​ക്കു​ക​യെ​ന്ന​ത് ത​ന്‍റെ ക​ട​മ​യാ​ണ്.

പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രോ​ടും അ​നു​ഭാ​വി​ക​ളോ​ടും ഇ​തി​നാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. ഇ​തു​വ​രെ​യും രാ​ജി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. നി​ര്‍​ദേ​ശം വ​രു​മ്ബോ​ള്‍ രാ​ജി​വ​ച്ചു പാ​ര്‍​ട്ടി​ക്കു വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *