മാവേലിക്കരയിലെ ബിഎസ്എൻഎൽ മൊബൈൽ ടവറിൽ കയറി യുവാവ് തൂങ്ങി മരിച്ചു

June 24, 2021
121
Views

ആലപ്പുഴ: ബിഎസ്എൻഎൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര സ്വദേശി ശ്യാം കുമാർ (35) ആണ് നാട്ടുകാരും പൊലീസും ഫയർഫോഴ്സും നോക്കി നിൽക്കേ ബിഎസ്എൽൽ മൊബൈൽ ടവറിൽ കയറി തൂങ്ങി മരിച്ചത്. ഇന്ന് മൂന്ന് മണിയോടെയാണ് ഇയാൾ മാവേലിക്കര ബിഎസ്എൻഎൽ ഓഫീസിന് മുകളിലെ ടവറിലേക്ക് വലിഞ്ഞു കേറി ബഹളം വയ്ക്കാൻ തുടങ്ങിയത്.

ഇതോടെ നാട്ടുകാരും പൊലീസുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും കെട്ടിട്ടത്തിലേക്ക് എത്തി. ഉദ്യോഗസ്ഥരും ഇയാളുടെ ബന്ധുക്കളും ആളെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും അപ്രതീക്ഷിതമായി ഇയാൾ ടവറിൻ്റെ ഏറ്റവും മുകളിലെത്തി കയറുണ്ടാക്കി താഴേക്ക് ചാടുകയായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്നായിരുന്നു ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *