ലൈംഗികാതിക്രമ കേസില്‍ പ്രതിയായ കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപകന് എതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍. നിരവധി വിദ്യാര്‍ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സൂക്ഷിക്കുകയും അവ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി ഉയരുന്നത്. ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലാണ് പേര് വെളിപ്പെടുത്താത്ത പരാതി വന്നിരിക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ പേര് വെളിപ്പെടുത്താതെ റിപ്പോര്‍ട്ട് ചെയ്യാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സംവിധാനമാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍. ഇതില്‍ വന്ന പരാതിയിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി അസി. പ്രൊഫസര്‍ ഹാരിസ് കോടമ്ബുഴക്കെതിരെ വീണ്ടും ഗുരുത ആരോപണങ്ങള്‍ ഉള്ളത്.
ഇതിലെ ചില വിദ്യാര്‍ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങും ചിത്രങ്ങളും എടുത്തിട്ടുണ്ട്. വാട്സ് ആപ്, ഇ-മെയില്‍ മുഖേന ഇവ അയച്ചുകൊണ്ട് വീണ്ടും ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് ഈ അധ്യാപകന്‍ എന്നാണ് പേരു വെളിപ്പെടുത്താത്ത പരാതിയിലുള്ളത് വാട്സപ്പ്, ഇ-മെയില്‍ മുഖേന ഇവ അയച്ചുകൊണ്ട് വീണ്ടും ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് ഈ അധ്യാപകന്‍ എന്നാണ് പേരു വെളിപ്പെടുത്താത്ത പരാതിയില്‍ ഉള്ളത്.