പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി കണ്ടെത്തി

February 10, 2024
10
Views

അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർഥം പഞ്ഞിമിഠായിയില്‍ കണ്ടെത്തി.

ചെന്നൈ: അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർഥം പഞ്ഞിമിഠായിയില്‍ കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയാണ് റോഡാമൈൻ ബി.

നിറം കൂട്ടുന്നതിന് തീപ്പെട്ടിക്കമ്ബുകളിലും പച്ചക്കറികളിലും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. പരിശോധനയെ തുടർന്ന് പുതുച്ചേരിയില്‍ പഞ്ഞിമിഠായി വില്‍ക്കുന്നവരെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തു വരികയാണ്. ഇവരുടെ സംഘത്തിലുള്ളവർ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേർത്ത് മിഠായി വില്‍ക്കുന്നുണ്ടെന്ന് സംശയിക്കുന്നു.സംഭവത്തില്‍ ജാഗ്രത പുലർത്താൻ ഇതരസംസ്ഥാനങ്ങളോടും പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്‍കി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ഏജൻസി അംഗീകരിച്ച അംഗീകൃത കൃത്രിമ ചേരുവകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശം നല്‍കിയിട്ടുണ്ട്.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *