കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

October 23, 2021
129
Views

കോട്ടയം ; പൂഞ്ഞാറില്‍ കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ജയദീപിനെതിരെ കേസ് എടുത്തത്. ഈരാറ്റുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെ എസ് ആര്‍ ടി സിക്ക് 5.30 ലക്ഷം രൂപ നഷ്ട്ടമുണ്ടാക്കി എന്ന് എഫ് എ ആറില്‍ പറയുന്നു.

സംഭവത്തില്‍ നേരത്തെ സസ്‌പെന്‍ഷനിലായ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. പാലാ എംവിഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ശനിയാഴ്ചയാണ് കനത്ത മഴയെത്തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടില്‍ ജയദീപ് ബസ് ഓടിച്ചിറക്കിയത്. യാത്രക്കാരുടെ ജീവന് ഭീഷണിയായതും വാഹനത്തിന് തകരാര്‍ സംഭവിച്ചതും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. തനിക്കെതിരായ നടപടിക്കെതിരെ പരിഹാസം ചൊരിഞ്ഞ് ജയദീപ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *