മുന്‍ കേന്ദ്ര മന്ത്രി രംഗരാജന്‍ കുമാരമംഗലത്തിന്റെ ഭാര്യ വസതിയില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് പൊലീസ്

July 7, 2021
158
Views

മുന്‍ കേന്ദ്ര മന്ത്രി രംഗരാജന്‍ കുമാരമംഗലത്തിന്റെ ഭാര്യ വസതിയില്‍ മരിച്ച നിലയില്‍. കിറ്റി കുമാരമംഗലത്തെ (67) ആണ് ഡെല്‍ഹിയിലെ സ്വന്തം വസതിയില്‍ മരിച്ച
നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ച ലക്ഷ്യമിട്ട് കയറിയ സംഘം കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തു. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

വസന്തവിഹാര്‍ സ്വദേശിയായ അലക്കുകാരനെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാള്‍ കൂടെയുണ്ടായിരുന്ന രണ്ട് പേരെ കുറിച്ച്‌ വിവരം നല്‍കിയിട്ടുണ്ട്. തങ്ങളെത്തുമ്ബോള്‍ വീട്ടിനകത്ത് ബ്രീഫ് കേസുകളും മറ്റും തുറന്ന നിലയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ഒമ്ബതു മണിയോടെയാണ് കൊലപാതകികള്‍ വീട്ടിനകത്ത് കയറിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി എത്താറുള്ള അലക്കുകാരനാണ് ആദ്യം വീട്ടിലെത്തിയത്. ഇയാള്‍ കോളിംഗ് ബെല്ലടിച്ചപ്പോള്‍ വീട്ടുജോലിക്കാരി വാതില്‍ തുറന്നു. വീട്ടുജോലിക്കാരിയെ ഇയാള്‍ കെട്ടിയിട്ടു. തുടര്‍ന്നാണ് സംഘത്തിലെ മറ്റ് രണ്ടുപേര്‍ വീട്ടില്‍ കയറിയത്. ഇവര്‍ കിറ്റിയെ തലയിണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

ഭയന്നുപ്പോയ വീട്ടുജോലിക്കാരി മൂന്നുപേരും തിരിച്ചുപോയ ശേഷം എങ്ങനെയോ തന്റെ കെട്ടഴിക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പതിനൊന്ന് മണിയോടെയാണ് വിവരം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *