ചൈനയിലെ വവ്വാലുകളിൽ പുതിയ 24 ഇനം കൊറോണ വൈറസുകളെ കണ്ടെത്തി

June 13, 2021
102
Views

വാഷിങ്ടന്‍: കൊറോണ വൈറസിന്റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷകര്‍. കോവിഡ്-19 വൈറസിനോടു ജനിതകമായി ഏറ്റവും അടുത്തു നില്‍ക്കുന്ന രണ്ടാമത്തെ വകഭേദമാണു വവ്വാലുകളില്‍ കണ്ടെത്തിയതെന്നാണു റിപ്പോര്‍ട്ട്.

‘പലതരം വവ്വാലുകളില്‍നിന്നു ഗവേഷകര്‍ നോവല്‍ കൊറോണ വൈറസിന്റെ 24 ജീനോമുകളെ കൂട്ടി യോജിപ്പിച്ചു. ഇതില്‍ സാര്‍സ് കോവ്-2വിനു സമാനമായ നാല് കൊറോണ വൈറസ് അടങ്ങിയിരുന്നു. വനങ്ങളില്‍ കാണപ്പെട്ട ചെറിയ വവ്വാലുകളില്‍നിന്നു മേയ് 2019 മുതല്‍ നവംബര്‍ 2020 വരെയുള്ള കാലയളവിനിടെയാണു സാംപിളുകള്‍ ശേഖരിച്ചത്.’- ഷാഡോങ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ പറഞ്ഞു.

ജൂണ്‍ 2020ല്‍ തായ്‌ലന്‍ഡില്‍നിന്നു ശേഖരിച്ച സാര്‍സ് കോവ്-2 വൈറസ് സാംപിളുമായി താരതമ്യം ചെയ്യുമ്ബോള്‍ വവ്വാലുകള്‍ക്കിടയിലെ വൈറസ് വ്യാപന സാധ്യത വ്യക്തമാകുമെന്നും ചില ഇടങ്ങളില്‍ ഇതു വളരെ ഉയര്‍ന്ന തോതില്‍ ആയിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. നിലവിലെ കോവിഡ് വ്യാപനത്തിനു കാരണമായ വൈറസുകളോടു വളരെ സാദൃശ്യമുള്ള വൈറസിനെ ഇതില്‍നിന്നു കണ്ടെത്താനായെന്നും ഗവേഷകര്‍ പറയുന്നു.

Article Tags:
Article Categories:
Latest News · World

Leave a Reply

Your email address will not be published.