മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോർജും മരണത്തിൻ്റെ വ്യാപാരികൾ- യുവമോർച്ച

August 27, 2021
243
Views

യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ സാധിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ശവമഞ്ച യാത്ര നടത്തി പ്രതിഷേധിച്ചു.
കേരളത്തിൽ കോവിഡ് അതിവ്യാപനത്തിൻ്റെ ഉത്തരവാദികൾ മുഖ്യമന്ത്രി പിണറായി വിജയനും,ആരോഗ്യ മന്ത്രി വീണാ ജോർജുമാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു.സംസ്ഥാന സർക്കാറിൻ്റെ കോവിഡ് പ്രതിരോധം അശാസ്ത്രീയമായിരുന്നു. ഇൻസ്റ്റിറ്റ്യൂഷണൻക്വാറൻറ്റൈൻ ഒരുക്കുന്നതിൽ സർക്കാർ കാണിച്ച അലംഭാവമാണ് തീവ്ര വ്യാപനത്തിന് കാരണമായത്. കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ വാക്സിൻ പോലും ഫലപ്രദമായി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാറിന് സാധിച്ചിട്ടില്ല. കേരളത്തിന് മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ തലകുനിച്ച് നാണംകെട്ട് നിൽക്കേണ്ടി വന്നിരിക്കുകയാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ് പൂർണ്ണ പരാജയമാണെന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ വ്യക്തമായിരിക്കുന്നു. കേരളത്തിലെ ജനങ്ങൾ മുഴുവൻ ആശങ്കയുടെ മുൾമുനയിലാണ്.മുഖ്യമന്ത്രിയും ആര്യോഗ്യമന്ത്രിയും മരണത്തിൻ്റെ വ്യാപാരികൾ ആയി മാറിയിരിക്കുന്നു എന്നും സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രഫുൽ കൃഷ്ണൻ പറഞ്ഞു, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു അധ്യക്ഷത വഹിച്ചു, യുവമോർച്ച നേതാക്കളായ ചന്ദ്രകിരൺ, അഭിലാഷ് അയോധ്യ, വലിയവിള ആനന്ദ്, രാമേശ്വരം ഹരി, കിരൺ, വിപിൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *