മാർഗ്ഗരേഖ വന്ന ശേഷം മാത്രം ഷൂട്ടിംഗ് തുടങ്ങിയാൽ മതിയെന്ന് സിനിമ സംഘടനകൾ

July 18, 2021
219
Views

തിരുവനന്തപുരം: സർക്കാർ ഇളവുകൾ നൽകിയെങ്കിലും സംസ്ഥാനത്ത് സിനിമ ചിത്രീകരണം വൈകിയേക്കും. ചിത്രീകരണം തുടങ്ങിയ സിനിമകൾ നിർത്തിവെക്കണമെന്നാണ് സംഘടനകളുടെ നിർദേശം. നിർമാതാക്കളുടെ സംഘടനയും ഫെഫ്കയുമാണ് നിർദേശം നൽകിയത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച്‌ ചിത്രീകരണം നടത്താനുള്ള മാർഗനിർദേശം തയ്യാറാക്കുന്നത് വരെ ഷൂട്ടിംഗ് നിർത്തിവെക്കും.

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ സിനിമ ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ നിന്ന് കേരളത്തിലേക്ക് മാറ്റാനും തീരുമാനമായി. ജിത്തു ജോസഫിൻറെ പുതിയ സിനിമയുടെ ഷൂട്ടിംഗും കേരളത്തിലായിരിക്കും. അയൽ സംസ്ഥാനങ്ങളിലേക്ക് ചീത്രീകരണം മാറ്റാൻ തീരുമാനിച്ച മറ്റ് അഞ്ചു സിനിമകളുടെ ഷൂട്ടിംഗും വരും ദിവസങ്ങളിൽ കേരളത്തിൽ തുടങ്ങാനാണ് ആലോചന.

ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകാത്തതിനെ തുടർന്നാണ് മലയാള സിനിമകളുടെ ചിത്രീകരണം കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിലേക്ക് മാറ്റാൻ സിനിമ സംഘടനകൾ തീരുമാനിച്ചത്. എന്നാൽ കൊറോണ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച്‌ എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ സംസ്ഥാനസർക്കാ‍ർ സിനിമാഷൂട്ടിങ് അനുവദിച്ചതിനു പിന്നാലെയാണ് ചിത്രീകരണം കേരളത്തിലേക്ക് മാറ്റാൻ തീരുമാനമായത്.

ഒരു ഡോസ് കൊവിഡ് വാക്സിൻ എങ്കിലും എടുത്തവരെയും ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗിന് ഉപയോഗിക്കാവൂ എന്നാണ് സംഘടനകളുടെ നിർദ്ദേശം. ഒരു കരണവശാലും ഈ നിബന്ധനകൾ ഒഴിവാക്കികൊണ്ട്‌ ആരേയും ചിത്രീകരണ സ്ഥലത്ത്‌ പ്രവേശിപ്പിക്കുകയില്ലെന്ന് നിർദ്ദേശിച്ചു. പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്നും ഫെഫ്കയും ഫിലിം ചേംബറും നിർമ്മാതാക്കളുടെ സംഘടനയും ആവശ്യപ്പെട്ടു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *