കിറ്റെക്‌സിനെ പൂട്ടാൻ ഇനി മുഖ്യമന്ത്രിയുടെ തന്ത്രങ്ങൾ

January 4, 2022
351
Views

തിരുവനന്തപുരം: കിറ്റെക്‌സിനെ പൂട്ടാൻ ഇനി മുഖ്യമന്ത്രിയുടെ തന്ത്രങ്ങൾ. കിഴക്കമ്പലത്തെ കമ്പനിയിൽ ക്രിസ്മസ് ദിനത്തിൽ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ തീരുമാനിക്കുക മുഖ്യമന്ത്രി പിണറായി വിജയനാണ്. ലേബർ കമ്മിഷണർ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. കിറ്റെക്സിലെ അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ മാനേജ്‌മെന്റിനെതിരേയും രൂക്ഷ വിമർശനങ്ങളുണ്ടെന്നാണ് സൂചനകൾ.

അക്രമം നടന്ന് ഏതാനും ദിവസങ്ങൾ പിന്നിട്ട ശേഷമായിരുന്നു ലേബർ കമ്മിഷണർ ഡോ.എസ്.ചിത്ര നേരിട്ടെത്തി പരിശോധന നടത്തിയത്. സർക്കാർ നിർദ്ദേശപ്രകാരമായിരുന്നു നടപടി. കമ്പനിയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്. കിറ്റെക്‌സിലെ തൊഴിലാളികൾ, സ്ഥലത്തെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവരിൽ നിന്നു കമ്മിഷണർ വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ, കിറ്റെക്‌സിന്റെ മാനേജ്‌മെന്റ് പ്രതിനിധികളെ കണ്ടിരുന്നില്ല. കുന്നത്തുനാട് എംഎൽഎ ശ്രീനിജന്റെ ആക്ഷേപങ്ങളടക്കം റിപ്പോർട്ടിൽ ഇടം നേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കിറ്റക്‌സിനെതിരെ ഉന്നത തല അന്വേഷണത്തിന് മുഖ്യമന്ത്രി തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Article Categories:
Business News · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *