ഗാ​ന​ങ്ങ​ളു​ടെ പ​ക​ര്‍​പ്പ​വ​കാ​ശം ന​ട​ന്‍ ജ​യ​റാ​മിന്റെ പേ​രി​ല്‍ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി

July 28, 2021
138
Views

ക​ല്‍​പ​റ്റ: മാ​ന​ന്ത​വാ​ടി​യി​ലെ കെ.​എ​സ്.​ആ​ര്‍.​ടി.​സി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന കാ​ണി​ച്ചേ​രി ശി​വ​കു​മാ​ര്‍ എ​ഴു​തി​യ ഹി​ന്ദു ഭ​ക്തി ഗാ​ന​ങ്ങ​ളു​ടെ പ​ക​ര്‍​പ്പ​വ​കാ​ശ​വും സം​ഗീ​ത​വും ന​ട​ന്‍ ജ​യ​റാ​മിന്റെ പേ​രി​ല്‍ ത​ട്ടി​യെ​ടു​ത്തെന്ന ആരോപണവുമായി കു​ടും​ബം രംഗത്ത്. ആ​തി​ര പ്രൊ​ഡ​ക്ഷ​നു​വേ​ണ്ടി ശി​വ​കു​മാ​റും അ​ശ്റ​ഫ് കൊ​ടു​വ​ള്ളി​യും ഫൈ​സ​ലും ചേ​ര്‍​ന്ന് സം​ഗീ​തം ന​ല്‍​കി​യ ‘അ​തു​ല്യ നി​വേ​ദ്യം’ ഭ​ക്തി​ഗാ​ന​ങ്ങ​ള്‍ ശ്യാം ​വ​യ​നാ​ട്, വി​ഗേ​ഷ് പ​ന​മ​രം എ​ന്നി​വ​ര്‍ അ​വ​രു​ടെ പേ​രി​ല്‍ പു​റ​ത്തി​റ​ക്കി എ​ന്നാ​ണ്​ വാര്‍ത്താ സമ്മേളനം നടത്തി ശിവകുമാറിന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്. 

ഇ​തു​സം​ബ​ന്ധി​ച്ച്‌​ ത​ല​പ്പു​ഴ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ന്നും കു​ടും​ബം വാര്‍ത്താസമ്മേളനത്തില്‍ വ്യ​ക്ത​മാ​ക്കി. വ​ള്ളി​യൂ​ര്‍​ക്കാ​വ് ക്ഷേ​ത്ര ച​രി​ത്രം ആ​ധാ​ര​മാ​ക്കി, ഈ​യി​ടെ മ​ര​ണ​പ്പെ​ട്ട ശി​വ​കു​മാ​ര്‍ ര​ചി​ച്ച്‌ മ​ക​ള്‍ ആ​തി​ര​യു​ടെ പേ​രി​ലു​ള്ള പ്രൊ​ഡ​ക്​​ഷ​ന്‍ ക​മ്ബ​നി​ക്കു​വേ​ണ്ടി ഒ​രു​ക്കി​യ പാ​ട്ടു​ക​ളും പേ​രും സം​ഗീ​ത​വും ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ്​​ പ​രാ​തി.

അതേസമയം, ജ​യ​റാ​മു​മാ​യി ത​ല​പ്പു​ഴ പോലീസ്​ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്​ ഇ​തു​സം​ബ​ന്ധി​ച്ച്‌​ അ​റി​യി​ല്ലെ​ന്നാ​ണ്​ പറഞ്ഞതെന്നും കു​ടും​ബം അറിയിച്ചു. ശി​വ​കു​മാ​റിന്റെ ഭാ​ര്യ ചി​ത്ര, മ​ക​ള്‍ ആ​തി​ര, അ​ശ്​​റ​ഫ്​ കൊ​ടു​വ​ള്ളി എ​ന്നി​വ​രാണ് വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പങ്കെടുത്തത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *