കോൺക്രീറ്റ് ബീം ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു; മൃതദേഹം പന്ത്രണ്ടാം നിലയിൽ തൂങ്ങിക്കിടക്കുന്നു

July 15, 2021
435
Views

കൊച്ചി: കോൺക്രീറ്റ് ബീം ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കൊച്ചി പനമ്പള്ളി നഗറിലെ വിദ്യാനഗർ കോളനിയിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. തൊഴിലാളിയുടെ മൃതദേഹം പന്ത്രണ്ടാം നിലയിൽ ഒരു കമ്പിന് മുകളിൽ തൂങ്ങിക്കിടക്കുകയാണ്.

മരിച്ചയാളുടെ പേരുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കോൺക്രീറ്റ് ബീം പൊട്ടിവീണപ്പോൾ നാല് തൊഴിലാളികൾ മാറിക്കളഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി. നിർമ്മാണത്തിലിരുന്ന 12 നിലക്കെട്ടിടത്തിൻറെ ഏറ്റവും മുകളിലെ നിലയിലാണ് അപകടമുണ്ടായത്. മുകളിൽ നിന്ന് നിർമ്മാണത്തിലിരുന്ന ബീം അടക്കമുള്ളവ തൊഴിലാളികൾക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.

ഇദ്ദേഹം തൂണിന് മുകളിൽ തൂങ്ങിക്കിടക്കവേ തന്നെ മരിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നത്. ഇദ്ദേഹത്തിൻറെ മൃതദേഹം പൊട്ടിവീണ ബീമിന് താഴെ നിർമ്മാണത്തിനായി സജ്ജീകരിച്ച തൂണിന് മുകളിൽ കഴിഞ്ഞ ഒന്നരമണിക്കൂറായി കുരുങ്ങിക്കിടക്കുകയാണ്. മൃതദേഹം പുറത്തെടുക്കാനുള്ള ഊർജിത പ്രവർത്തനങ്ങൾ ഫയർഫോഴ്‌സ് തുടരുകയാണ്.

Article Tags:
Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *