നവ കേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു.
തിരുവനന്തപുരം: നവ കേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു.
സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേതൃത്വം നല്‍കി.ഗാന്ധിയന്മാര്‍ ദുര്‍ബലരല്ലെന്നും ഇനി തെരുവില്‍ തല്ലിയാല്‍ തിരിച്ചടിച്ച് പ്രതിരോധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ മാര്‍ച്ചില്‍ ഒരാള്‍ കുഴഞ്ഞുവീണു. പ്രതിഷേധക്കാര്‍ക്ക് നേരെ പലയിടത്തും ജലപീരങ്കി പ്രയോഗിച്ചു.യൂത്ത് കോണ്‍ഗ്രസ് ഗാന്ധിയൻമാര്‍ ആണെന്ന തെറ്റിധാരണ ഉണ്ടങ്കില്‍ അത് മാറ്റിയേക്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇനി തെരുവില്‍ തല്ലു കൊള്ളാനില്ല. തല്ലിയാല്‍ തിരിച്ചടിച്ച് പ്രതിരോധിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സുരക്ഷ നല്‍ക്കേണ്ടി വന്നതെന്നും രാഹുല്‍ പറഞ്ഞു.കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് വഴിയില്‍ തടഞ്ഞു. വകതിരിവില്ലാത്ത മനുഷ്യൻ ആണ് പിണറായിയെന്ന് ഡിസിസി പ്രസിഡന്റ് ഷിയാസ് വിമര്‍ശിച്ചു.കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് തെരുവുയുദ്ധത്തിന് സമാനമായി. പോലീസ് പരമാവധി സംയമനം പാലിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ പലതവണയായുള്ള ലാത്തിച്ചാര്‍ജില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.