കൊവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സാപ്പില്‍

August 7, 2021
661
Views

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സാപ്പിലൂടെയും ഡൗണ്‍ലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണിത്. കൊവിനില്‍ റജിസ്റ്റര്‍ ചെയ്ത നമ്ബറിലെ വാട്‌സാപ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭ്യമാകൂ.

  • 9013151515 എന്ന നമ്ബര്‍ ഫോണില്‍ സേവ് ചെയ്തശേഷം വാട്‌സാപ്പില്‍ തുറക്കുക.
  • ‘Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക.
  • ഫോണില്‍ ഒടിപി ലഭിക്കും. ഇത് വാട്‌സാപ്പില്‍ മറുപടി മെസേജ് ആയി നല്‍കുക.
  • ഈ നമ്ബറില്‍ കോവിനില്‍ റജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ദൃശ്യമാകും.
  • ആരുടെയാണോ ഡൗണ്‍ലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്ബര്‍ ടൈപ്പ് ചെയ്താലുടന്‍ പിഡിഎഫ് രൂപത്തില്‍ മെസേജ് ആയി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
  • Menu എന്ന് ടൈപ്പ് ചെയ്തയച്ചാല്‍ കൂടുതല്‍ സേവനങ്ങളും ലഭിക്കും
Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *