ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ അടുത്തമാസം ഇന്ത്യയിൽ ലഭ്യമായേക്കും; വില 1900രൂപയോളം

June 26, 2021
191
Views

ന്യൂ ഡെൽഹി: ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് കൊറോണ വാക്സിൻ അടുത്ത മാസം മുതൽ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങും. കമ്പനിയിൽ നിന്ന് വാക്‌സിൻ നേരിട്ട് വാങ്ങാനുള്ള നടപടിക്രമങ്ങളിലാണ് ഇന്ത്യയിലെ ആരോഗ്യ സേവനദാതക്കളുടെ സംഘടന. ആദ്യഘട്ടത്തിൽ കുറച്ച്‌ ഡോസുകൾ മാത്രമേ ലഭ്യമാകുകയുള്ളെങ്കിലും ജൂലൈ മുതൽ വാക്‌സിൻ രാജ്യത്ത് എത്തും.

1855 രൂപയായിരിക്കും ഇന്ത്യയിലെ വാക്‌സിന്റെ വില. ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ ഫ്രീസറിൽ സൂക്ഷിക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഇന്ത്യപോലൊരു രാജ്യത്തിന് അനുയോജ്യമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്, പ്രത്യേകിച്ചും അടിസ്ഥാന ആരോഗ്യസൗകര്യങ്ങൾ കുറവുള്ള മേഖലകളിൽ.

ഇന്ത്യയിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ നിർമ്മിക്കാനുള്ള പ്രാരംഭചർച്ചകൾ കേന്ദ്രസർക്കാർ നടത്തിയിരുന്നു. 66.3 ശതമാനമാണ് വാക്‌സിന്റെ ഫലപ്രാപ്തി. കുത്തിവയ്‌പ്പെടുത്ത് 28 ദിവസത്തിന് ശേഷം കൊറോണ വന്നാലും ആശുപത്രിവാസം വേണ്ടിവരില്ലെന്നതിൽ 100 ശതമാനം ഉറപ്പാണ് വാക്‌സിൻ ഉറപ്പുതരുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *