കോഴിക്കോട് ഏഷ്യനെറ്റ് ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു

September 27, 2021
223
Views

കോഴിക്കോട്: കോഴിക്കോട് നടക്കാവില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യനെറ്റ് ബ്രോഡ്ബാന്‍ഡ് ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു.

ഹർത്താൽ ദിനത്തില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് അക്രമം. കൂട്ടമായി എത്തിയ പ്രവര്‍ത്തകര്‍ ഓഫീസ് ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു.

ജോലിചെയ്യുന്നവരെ തടയില്ലെന്ന് സമരം ചെയ്യുന്ന യൂണിയന്‍ നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു. തൊഴില്‍ ചെയ്യാനായി എത്തുന്നവര്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന് പോലീസും അറിയിച്ചിരുന്നു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *