പയ്യോളില് അച്ഛനും മക്കളും മരിച്ചനിലയില്‍.
കോഴിക്കോട്: പയ്യോളില് അച്ഛനും മക്കളും മരിച്ചനിലയില്‍. അയിനിക്കാട് സ്വദേശി സുമേഷ്(42) മക്കളായ ഗോപിക(15), ജ്യോതിക (12) എന്നിവരാണ് മരിച്ചത്.
സുമേഷിന്റെ മൃതദേഹം വീടിന് അടുത്തുള്ള റെയില്‍വെ പാളത്തിലാണ് കണ്ടെത്തിയത്. വിവരം അറിയിക്കാനായി നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് മക്കളുടെ മൃതദേഹം കണ്ടത്. വിഷം ഉള്ളില്‍ ചെന്നാണ് കുട്ടികളുടെ മരണമെന്നാണ് പ്രാഥമിക നിഗമനം.
പൊലീസെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോകും.
സുമേഷിന്റെ ഭാര്യ നാല് വർഷം മുൻപ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് സുമേഷ് നാട്ടില്‍ താമസമാക്കിയത്.