ലോകത്തിലെ ഏറ്റവും വലിയ ഇഗ്ലൂ കഫേയാണ് കശ്മീരിലെ ഗുൽമാർഗിലുള്ള സ്‌നോഗ്ലു എന്ന ഇഗ്ലൂ കഫേ. സ്വിറ്റ്സർലൻഡ് ഹോട്ടൽ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇഗ്ലൂവിന്റെ നിർമ്മാതാവായ സയ്യിദ് വസീം ഷാ കഫേ നിർമ്മിച്ചിരിക്കുന്നത്. ഇതിന് 37.5 അടി ഉയരവും 44.5 അടി വ്യാസവുമുണ്ട്. കഫേയിൽ പത്ത് ഡൈനിംഗ് ടേബിളുകൾ ഉണ്ട്, കൂടാതെ 40 അതിഥികളെ ഉൾക്കൊള്ളാൻ കഴിയും. ആടിന്റെ തൊലിയാണ് സീറ്റ് കവറായി ഉപയോഗിച്ചിരിക്കുന്നത്. കഫേയെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്ന് ഇരിപ്പിടത്തിനും മറ്റൊന്ന് ആർട്ട് സ്‌പേസിനും. നിർമാണത്തിനായി 2 മാസമാണെടുത്തത്.
സന്ദർശകർക്ക് ഇവിടെ പരമ്പരാഗത കശ്മീരി വിഭവങ്ങൾ ആസ്വദിക്കാം. മഞ്ഞ് കൊണ്ട് നിർമ്മിച്ച കഫേ രാജ്യത്തെ ആദ്യത്തേതും ഏഷ്യയിലെ ഏറ്റവും വലിയ ഇഗ്ലൂ കഫേയുമാണ്. കൊലാഹോയ് ഗ്രീൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലൂ കഫേ സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവങ്ങളാണ് നൽകുന്നത്.