മിഷോങ് ചുഴലിക്കാറ്റ്: വൻ തുക സംഭാവന നല്‍കി നടൻ ശിവ കാര്‍ത്തികേയൻ

December 12, 2023
44
Views

മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങാകുവാൻ സാമ്ബത്തിക സഹായവുമായി നടൻ ശിവ കാര്‍ത്തികേയൻ.

മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങാകുവാൻ സാമ്ബത്തിക സഹായവുമായി നടൻ ശിവ കാര്‍ത്തികേയൻ.

നടൻ സൂര്യയും സഹോദരൻ കാര്‍ത്തിയും 10 ലക്ഷം നേരത്തെ സംഭാവന നല്‍കിയിരുന്നു. ഇപ്പോള്‍ ശിവകാര്‍ത്തികേയൻ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നല്‍കിയിരിക്കുകയാണ്.

തമിഴ്നാട് യുവജനക്ഷേമ വകുപ്പ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെ നേരിട്ട് കണ്ടാണ് താരം തുക കൈമാറിയത്. എക്സിലൂടെ ഉദയനിധി തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതും. നമുക്ക് ഒരുമിച്ച്‌ നില്‍ക്കാം, പ്രകൃതി ദുരന്തങ്ങളെ തടയാം എന്നാണ് ഉദയനിധി ചിത്രം പങ്കുവച്ച്‌ കുറിച്ചത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *