ബാണാസുര ഡാമില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

August 14, 2021
218
Views

വൈത്തിരി (വയനാട്): ബാണാസുര ഡാമില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പിണങ്ങോട് ഡബ്ല്യു.ഒ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ഡെനിന്‍ ജോസ് പോളിന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ കിട്ടിയത്.

വെള്ളിയാഴ്ച വൈകിട്ടാണ് ഡെനിന്‍ ഡാമിന്‍റെ വെള്ളച്ചാലില്‍ വീണത്. കല്‍പറ്റ അഗ്നിശമനസേന യൂനിറ്റും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *