ബൈക്കില്‍ വീട്ടിലേക്ക് പോകവെ പട്ടച്ചരട് കഴുത്തില്‍ കുരുങ്ങി മുറിഞ്ഞ് പൊലീസുകാരന് ദാരുണാന്ത്യം.
ബൈക്കില്‍ വീട്ടിലേക്ക് പോകവെ പട്ടച്ചരട് കഴുത്തില്‍ കുരുങ്ങി മുറിഞ്ഞ് പൊലീസുകാരന് ദാരുണാന്ത്യം.
ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് പോകവെ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി മുറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.
മുംബൈയിലെ വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ വാകോല പാലത്തില്‍ വച്ച് കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. 37കാരനായ കോണ്‍സ്റ്റബിള്‍ സമീര്‍ സുരേഷ് ജാദവാണ് മരിച്ചത്. കഴുത്ത് മുറിഞ്ഞ് റോഡില്‍ വീണ സമീര്‍ സുരേഷിനെ ഇതുവഴി പട്രോളിങ് നടത്തുകയായിരുന്ന ഖേര്‍വാദി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ വൈകിട്ട് ആറോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. “ഗോരേഗാവിലെ ദിൻദോഷി പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ജാദവ് ബൈക്കില്‍ വോര്‍ലിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കഴുത്തിന് മുറിവേറ്റതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു” ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍, അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും പട്ടം പറത്തിയത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ഖേര്‍വാദി പൊലീസ് അറിയിച്ചു. മുമ്ബും രാജ്യത്തിന്റെ പലയിടങ്ങളിലും ഇത്തരത്തില്‍ യാത്രയ്ക്കിടെ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി മുറിഞ്ഞ് നിരവധി ഇരുചക്ര വാഹന യാത്രികര്‍ മരിച്ചിരുന്നു.