ഡെല്‍റ്റ പ്ലസ് ; തമിഴ്നാട്ടില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു

June 26, 2021
116
Views

ചെന്നൈ : തമിഴ്​നാട്ടില്‍ കോവിഡിന്‍റെ​ ഡെല്‍റ്റ പ്ലസ് വകഭേദം​ ബാധിച്ച്‌​ ഒരാള്‍ മരണത്തിന് കീഴടങ്ങി . മധുരയിലാണ്​ മരണം റിപ്പോര്‍ട്ട്​ ചെയ്​തതെന്ന്​ തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ ഉദ്യേഗസ്ഥര്‍ വെളിപ്പെടുത്തി . ഇതാദ്യമായാണ്​ തമിഴ്​നാട്ടില്‍ ഡെല്‍റ്റ പ്ലസ്​ കോവിഡ്​ മരണം സ്ഥിരീകരിക്കുന്നത്​.

കോവിഡ് – ഡെല്‍റ്റ പ്ലസ്​ വകഭേദം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന മൂന്ന്​ രോഗികളില്‍ രണ്ട്​ പേര്‍ രോഗമുക്​തി നേടിയെന്ന്​ തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ മന്ത്രി എ.എ സുബ്രമണ്യന്‍ അറിയിച്ചു.ചെന്നൈയിലെ 32കാരിയായ നഴ്​സും കാഞ്ചിപുരം സ്വദേശിയായ ഒരാളുമാണ്​ സുഖം പ്രാപിച്ചത് .

കോവിഡ്​ ബാധിച്ച്‌​ മരിച്ചയാളുടെ സാമ്ബിള്‍ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ ഡെല്‍റ്റ പ്ലസ്​ വകഭേദം കണ്ടെത്തിയത്​. അതെ സമയം ഇയാളുമായി ബന്ധപ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതല്‍ പേര്‍ക്ക്​ ഡെല്‍റ്റ പ്ലസ്​ സ്ഥിരീകരിച്ചിരിക്കുന്നത്​. ഇവിടെ 20ഓളം പേര്‍ക്ക്​ രോഗം സ്ഥിരീകരിച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​​. കൂടാതെ കേരള, ആന്ധ്രപ്രദേശ്​, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും ഡെല്‍റ്റ പ്ലസ്​ സ്ഥിരീകരിച്ചിട്ടുണ്ട്​.

Article Tags:
· ·
Article Categories:
Health

Leave a Reply

Your email address will not be published. Required fields are marked *