സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും മരണങ്ങങ്ങളും തുടരവെ, ആശങ്കയുയര്‍ത്തി 138 ഡെങ്കിപ്പനി ബാധിത മേഖലകള്‍ ആരോഗ്യ വകുപ്പ് കണ്ടെത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും മരണങ്ങങ്ങളും തുടരവെ, ആശങ്കയുയര്‍ത്തി 138 ഡെങ്കിപ്പനി ബാധിത മേഖലകള്‍ ആരോഗ്യ വകുപ്പ് കണ്ടെത്തി.
ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള മേഖലകളാണ് തരംതിരിച്ചിട്ടുള്ളത്. കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയത്. രണ്ടു ജില്ലകളിലും 20 വീതം ഹോട്‌സ്‌പോട്ടുകളുണ്ട്. ഈ പ്രദേശങ്ങളില്‍ ജാഗ്രതക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
കൊല്ലത്ത് അഞ്ചല്‍, കരവാളൂര്‍, തെന്മല, പുനലൂര്‍, കൊട്ടാരക്കര ഉള്‍പ്പെടെ 20 പകര്‍ച്ചപ്പനിബാധിത മേഖലകളുണ്ട്. കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്ബ്ര തുടങ്ങിയവ കോഴിക്കോടുള്ള ഹോട്‌സ്‌പോട്ടുകളില്‍പ്പെടുന്നു. തിരുവനന്തപുരത്ത് മാണിക്കല്‍, പാങ്ങപ്പാറ, കിളിമാനൂര്‍, മംഗലപുരം ഉള്‍പ്പെടെ 12 എണ്ണമുണ്ട്. പത്തനംതിട്ട ടൗണും സീതത്തോടും കോന്നിയും കടമ്ബനാടും മല്ലപ്പള്ളിയും ഉള്‍പ്പടെ 12 ഹോട്‌സ്‌പോട്ടാണ് പത്തനംതിട്ട ജില്ലയിലുള്ളത്. ഇടുക്കിയില്‍ വണ്ണപ്പുറവും മുട്ടവും കരിമണ്ണൂരും പുറപ്പുഴയും ഡെങ്കിപ്പനി ബാധിത മേഖലകളാണ്.
കോട്ടയം മുനിസിപ്പാലിറ്റിയില്‍ മീനടം, എരുമേലി, പാമ്ബാടി, മണിമല തുടങ്ങി 14 ഹോട്‌സ്‌പോട്ടുകളുണ്ട്. ആലപ്പുഴ മുനിസിപ്പാലിറ്റിയും ലിസ്റ്റിലുണ്ട്. ആകെ ഏഴെണ്ണം. ഡെങ്കിപ്പനി കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളത്ത് കൊച്ചി കോര്‍പറേഷൻ പ്രദേശമുള്‍പ്പെടെ പകര്‍ച്ചപ്പനിബാധിത മേഖലയാണ്. ജില്ലയില്‍ ഒമ്ബതു മേഖലകള്‍ പകര്‍ച്ചപ്പനി ബാധിതമെന്ന് കണ്ടെത്തി. തൃശൂരില്‍ കോര്‍പറേഷൻ പരിധിയിലും ഒല്ലൂരും കേസുകള്‍ കൂടുതലാണ്. പാലക്കാട് നാല് പകര്‍ച്ചപ്പനിബാധിത മേഖലകള്‍ മാത്രമേയുള്ളൂ. കരിമ്ബയും കൊടുവായൂരും പട്ടികയിലുണ്ട്. മലപ്പുറത്ത് 10 എണ്ണമുണ്ട്. മലപ്പുറം ടൗണും എടപ്പറ്റയും കരുവാരക്കുണ്ടും പട്ടികയില്‍ ഉള്‍പ്പെടുന്നു. വയനാട് സുല്‍ത്താൻ ബത്തേരിയും മീനങ്ങാടിയും ഉള്‍പ്പടെ നാലെണ്ണം മാത്രം. തലശ്ശേരിയും പാനൂര്‍ മുനിസിപ്പാലിറ്റിയും കണ്ണൂരിലെ പകര്‍ച്ചപ്പനിബാധിത മേഖലകളിലുണ്ട്. കാസര്‍കോട് ബദിയടുക്ക ഉള്‍പ്പെടെ അഞ്ച് പകര്‍ച്ചപ്പനി മേഖലകളാണുള്ളത്.