നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ട ശേഷം നടൻ ധർമജൻ ബോൾഗാട്ടിക്ക് നേരെ വലയ തോതിലുള്ള ട്രോളുകൾ നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെയും നിരവധി ട്രോളുകൾ എത്തിയിരുന്നു. കമന്റിന് ധർമജൻ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു ധർമജൻ ഗുഡ് മോർണിംഗ് എന്ന അടിക്കുറിപ്പോടെ തന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. നടന് നേരെ പരിഹാസം നിറഞ്ഞ കമന്റുകളും എത്തി .’ഗുഡ് മോർണിംഗ് മുഖത്തു നോക്കുമ്പോൾ അറിയാം ഇന്നലെ കഴിച്ചത്ൻ്റെപിടുത്തം മാറിയിട്ടില്ല’ എന്നൊരാൾ കമന്റ് ചെയ്തു. പിന്നാലെ ‘താഴ്ത്തിക്കെട്ടരുത്, ഞാൻ ഒരു പാവമല്ലേ’ എന്ന് ധർമജൻ മറുപടിയും നൽകി.
ബാലുശ്ശേരിയിൽ ആദ്യം മുതല്‍ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ധര്‍മ്മജന്‍. യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ല. ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണര്‍ത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് നേടാന്‍ സാധിക്കുമെന്നായിരുന്നു ധര്‍മ്മജന്റെ പക്ഷം. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ ദേവിനെ തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുകയായിരുന്നു.
15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്. ബാലുശേരിയില്‍ ധര്‍മ്മജന്‍ അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന്‍ കടലുണ്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ രമേശ് പിഷാരടി ഉള്‍പ്പെടെയുള്ള സെലിബ്രിറ്റി പ്രചരണമായിരുന്നു ബാലുശ്ശേരിയില്‍ നടന്നത്.