പ്രസവശേഷം വയർ കുറയാൻ ഇത്തരം വ്യായാമങ്ങൾ ചെയ്യരുത്

February 9, 2022
134
Views

പ്രസവത്തിനു ശേഷം ശരീരം പൂർവാവസ്ഥയിലെത്താനെടുക്കുന്ന സമയം പലതാണെങ്കിലും പൊതുവേ പറഞ്ഞാൽ ആദ്യത്തെ ആറ് ആഴ്ച വിശ്രമിക്കാനുള്ള സമയമാണ്.പ്രസവാനന്തര മാനസിക ബുദ്ധിമുട്ടുകളുടെ സമ്മർദം വേറെയും കാണും. അതുകൊണ്ട് ഈ ഘട്ടത്തിൽ എങ്ങനെ പഴയ രൂപത്തിലേക്ക് എത്തും എന്നു വേവലാതിപ്പെടുകയല്ല വേണ്ടത്. മാനസികമായും ശാരീരികമായും നല്ലവണ്ണം റിലാക്സ് ചെയ്ത് കുഞ്ഞുമായുള്ള നിമിഷങ്ങൾ ആസ്വദിക്കുക.

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
എന്നാൽ, ആദ്യത്തെ ആറ് ആഴ്ചയിൽ തന്നെ കീഗൽ വ്യായാമങ്ങൾ ചെയ്യാം.പെൽവിക് ഫ്ളോർ പേശികളെ അയച്ചും മുറുക്കിയും ചെയ്യുന്ന വ്യായാമങ്ങളാണ് കീഗൽ വ്യായാമങ്ങൾ. പ്രസവത്തെ തുടർന്ന് അയഞ്ഞ പെരിനിയൽ പേശികളെ ശക്തിപ്പെടുത്താൻ ഈ വ്യായാമം സഹായിക്കും. ആദ്യം ഒന്നോ രണ്ടോ സെറ്റ് വച്ച് ദിവസം ഒന്നോ രണ്ടോ തവണ ചെയ്തു തുടങ്ങാം.

എക്ടോപിക് പ്രെഗ്നന്‍സി എന്ന ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതയെക്കുറിച്ച് അറിയാം
കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു; റോഡിൽ കുഞ്ഞിന് ജന്മം നൽകി
ഗർഭാവസ്ഥയുടെ തുടക്കം മുതൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം
സാധാരണ പ്രസവമാണെങ്കിൽ രണ്ടാം ദിവസം മുതൽ സമയം കിട്ടുമ്പോൾ അൽപനേരം മെല്ലെ നടക്കാം. ഇതു രക്തയോട്ടം സുഗമമാക്കാനും ഗ്യാസ് കെട്ടിക്കിടന്നു പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സഹായിക്കും.സിസേറിയൻ കഴിഞ്ഞവരിൽ ആദ്യ ആഴ്ച കഴിയുമ്പോൾ മെല്ലെയുള്ള നടത്തം ആരംഭിക്കാം. എന്നാൽ സിറ്റ് അപ് പോലെ വയറ് കുറയ്ക്കാനുള്ളതെന്നു വിശേഷിപ്പിക്കുന്ന വ്യായാമങ്ങൾ പ്രസവശേഷം ഉടനെ ചെയ്യാതിരിക്കുകയാണ് നല്ലത്.

Article Categories:
Health · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *