കൊച്ചി: സഹായം തേടി വിളിച്ച കുട്ടിയോട് ഫോണ്‍ സംഭാഷണത്തില്‍ കയര്‍ത്ത് സംസാരിച്ച വിഷയത്തില്‍ കൊല്ലം എംഎല്‍എ എം മുകേഷിനെതിരെ പ്രതികരണവുമായി സംവിധായകന്‍ ഡോ ബിജു. ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എംഎല്‍എമാരെ പഠിപ്പിക്കുന്ന ഒരു സെഷന്‍ നിയമസഭയില്‍ ഏര്‍പ്പെടുത്തേണ്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു.
എംഎല്‍എമാര്‍ക്ക് ശമ്ബളവും യാത്ര ബത്തയും അലവന്‍സും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ്. അതിനാല്‍ ഏത് ജില്ലയില്‍ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കില്‍ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുത് എന്നദ്ദേഹം പറഞ്ഞു.
ബിജുവിന്റെ ആരോപണം ഇങ്ങനെ,
‘ജനാധിപത്യ ബോധം എന്താണ് എന്നതും, ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എം എല്‍ എ മാരെ പഠിപ്പിക്കുന്ന ഒരു സെഷന്‍ നിയമസഭയില്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരില്‍ ചുമക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കരുത്. പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തില്‍ സാമാന്യ ബോധം ഇല്ലെങ്കില്‍ നിയമസഭയോ അല്ലെങ്കില്‍ അവരെ എം എല്‍ എ ആക്കിയ പാര്‍ട്ടിയോ അവര്‍ക്ക് ഒരു ഓറിയെന്റേഷന്‍ ക്ലാസ്സ് നല്‍കുന്നത് നന്നായിരിക്കും. ശമ്ബളവും യാത്ര ബത്തയും അലവന്‍സും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ്. അപ്പോള്‍ ഏത് ജില്ലയില്‍ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കില്‍ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുത്.’
അതേസമയം വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുകേഷ് ഫേസ്ബുക്ക് ലൈവിലൂടെ എത്തിയിരുന്നു. ഫോണ്‍ കോളിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് പൊതുജനങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുമെന്നും മുകേഷ് പറഞ്ഞു.