ഇത്തവണ ഇന്തോനേഷ്യന്‍ ഭാഷയില്‍, ഏഴ് വര്‍ഷത്തിനു ശേഷം ‘ദൃശ്യ’ത്തിന് ഏഴാമത്തെ റീമേക്ക് വരുന്നു

September 17, 2021
252
Views

ഏഴ് വര്‍ഷത്തിനു ശേഷം ‘ദൃശ്യം ‘ചിത്രത്തിന് അടുത്തൊരു റീമേക്ക് കൂടി വരുന്നു. ഇന്തോനേഷ്യന്‍ ഭാഷയിലാണ് പുതിയ റീമേക്ക് വരുന്നത്. മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ആണ് ഇതു സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാളചിത്രമാവും ഇതോടെ ദൃശ്യം. 2013ലെ ക്രിസ്‍മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വലിയ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നാണ്.

ദൃശ്യ എന്ന പേരില്‍ കന്നഡയിലും ദൃശ്യം എന്ന പേരില്‍ തെലുങ്കിലും ഹിന്ദിയിലും പാപനാശം എന്ന പേരില്‍ തമിഴിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ധര്‍മ്മയുദ്ധയ എന്നായിരുന്നു സിംഹള റീമേക്കിന്‍റെ പേര്. ഷീപ്പ് വിത്തൗട്ട് എ ഷെപേര്‍ഡ് എന്നായിരുന്നു ചൈനീസ് റീമേക്കിന്‍റെ പേര്.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *