യുഎഇയിൽ ഡ്രോണുകൾക്ക് വിലക്ക്

January 24, 2022
100
Views

യുഎഇയിൽ ഡ്രോണുകൾക്ക് അധികൃതർ വിലക്കേർപ്പെടുത്തി. ജ​ന​റ​ല്‍ അ​തോ​റി​റ്റി ഫോ​ര്‍ സി​വി​ല്‍ ഏ​വി​യേ​ഷ​നു​മാ​യി ചേ​ര്‍ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ര്‍ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച അ​ബൂ​ദ​ബി​യി​ല്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. ലൈ​റ്റ് സ്‌​പോ​ര്‍ട്‌​സ് എ​യ​ര്‍ ക്രാ​ഫ്റ്റു​ക​ള്‍ അ​ട​ക്കം എല്ലാത്തരം ഡ്രോ​ണു​ക​ളും പ​റ​പ്പി​ക്കു​ന്ന​തി​നാണ് യുഎഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ല​ക്കേ​ര്‍പ്പെ​ടു​ത്തിയരിക്കുന്നത്..ഡ്രോണുകളുടെ ദുരുപയോഗം കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വത്തിനും ജീവനും സംരക്ഷണമുറപ്പാക്കുന്നതിനും ദുഷ്പ്രവണതകൾ ഇല്ലാതാക്കുന്നതിനുമാണ് ഈ തീരുമാനമെന്നും എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

അ​തേ​സ​മ​യം, ഡ്രോ​ണു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ളോ വാ​ണി​ജ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളോ തു​ട​രു​ന്ന​തി​ല്‍ വി​ല​ക്കി​ല്ല. ഡ്രോണുകൾ ഉപയോഗിച്ചുള്ള തൊഴിൽരംഗങ്ങളിൽ ഉള്ളവരും സിനിമ, പരസ്യ ചിത്രീകരണ പദ്ധതികൾ ഉള്ളവരും ബന്ധപ്പെട്ട ലൈസൻസിങ് വകുപ്പുകളിൽ അനുമതി തേടാൻ തയ്യാറാകണം.എന്നാൽ, വ്യവസ്ഥകൾ ലംഘിക്കുന്നവർ കർശന നിയമ നടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പുനൽകി. അ​നു​മ​തി​യി​ല്ലാ​ത്ത ഡ്രോ​ണു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് നല്‍കി.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *