മോന്‍സന്റെ വീട്ടില്‍ എട്ട് ഒളിക്യാമറകളുണ്ടായിരുന്നെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍

October 22, 2021
439
Views

കൊച്ചി : വ്യാജ പുരാവസ്തുക്കളുടെ ശേഖരം ഒരുക്കി വി ഐ പികളെ വീട്ടിലേക്ക് ആകര്‍ഷിച്ച മോന്‍സണിന്റെ കൂടുതല്‍ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്ത് വരികയാണ്. പുരാവസ്തുക്കള്‍ കാണുന്നതിന് പുറമേ മോന്‍സണിന്റെ ചികിത്സ തേടിയും ആളുകള്‍ ഇവിടെ എത്തിയിട്ടുണ്ട്. താന്‍ ഡോക്ടറാണെന്നാണ് ഇയാള്‍ പരിചയക്കാരോട് പറഞ്ഞിരുന്നത്. മോന്‍സണിന്റെ വീട്ടിലെ തിരുമല്‍ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് എത്തിയവരുടെ ദൃശ്യങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച്‌ ചിത്രീകരിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉന്നത വ്യക്തികളുടെ ദൃശ്യങ്ങള്‍ എട്ടോളം ഒളിക്യാമറകള്‍ ഉപയോഗിച്ച്‌ മോന്‍സണ്‍ ചിത്രീകരിച്ചതായി മോന്‍സണിനെതിരെ പരാതി നല്‍കിയ യുവതിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇയാളുടെ ഭീഷണി ഭയന്നാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത് വരാത്തതെന്നും യുവതി വെളിപ്പെടുത്തുന്നു.

അതേസമയം മോന്‍സണിനെതിരെ പീഡന പരാതിയിലും ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട് . ഉന്നത വിദ്യാഭ്യാസം നല്‍കി മകളെ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. കൊച്ചിയിലെ രണ്ട് വീടുകളില്‍ വച്ച്‌ നിരവധി തവണ മകളെ മോന്‍സണ്‍ പീഡിപ്പിച്ചുവെന്നും, തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രം നടത്തിച്ചു എന്നുമാണ് പരാതിയിലുള്ളത്. എന്നാല്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ കൂടുതല്‍ പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നതിനാല്‍ പൊലീസ് ഇവരെയും ചോദ്യം ചെയ്യും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *