നാല് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ സിപിഐഎമ്മിനും കനത്ത നിരാശ.
നാല് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ സിപിഐഎമ്മിനും കനത്ത നിരാശ. നേരിയ സ്വാധീനമുള്ള രാജസ്ഥാനിലും തെലങ്കാനയിലും ഇത്തവണ ഒരു ചലനവുമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല.
രാജസ്ഥാനില്‍ രണ്ട് സിറ്റിംഗ് സീറ്റുകള്‍ സിപിഐഎമ്മിന് നഷ്ടമായി. തനിച്ച് മത്സരിച്ച തെലങ്കാനയില്‍ 19 സീറ്റുകളിലും കൂടി ലഭിച്ചതാകട്ടെ വെറും അര ലക്ഷം വോട്ടുകള്‍ മാത്രമാണ്.
കര്‍ഷക സമരങ്ങളുടെ കരുത്തില്‍ 2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം വമ്ബന്‍ തിരിച്ച് വരവ് നടത്തിയ സംസ്ഥാനമാണ് രാജസ്ഥാന്‍. എന്നാല്‍ ഇത്തവണ സിപിഐഎമ്മിന് കാര്യങ്ങളെല്ലാം കൈവിട്ടു പോയി എന്നുവേണം വിലയിരുത്താന്‍. 17 സീറ്റുകളിലാണ് സിപിഐഎം തനിച്ച് മത്സരിച്ചത്. രണ്ട് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ 4 സീറ്റുകളില്‍ ഉറച്ച വിജയ പ്രതീക്ഷിച്ചിരുന്നതുമാണ്. എന്നാല്‍ ബിജെപിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.