കണ്ണൂരിൽ പതിനൊന്ന് വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ

June 26, 2021
207
Views

കണ്ണൂർ: കണ്ണൂരിൽ പതിനൊന്നു വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ. കൂത്തുപറമ്പ് കൈതേരിയിലാണ് സംഭവം. പന്ത്രണ്ടാം മൈലിലെ മാക്കുറ്റി ഹൗസിൽ രാജശ്രീയുടെയും പരേതനായ രൂപേഷിന്റെയും മകനായ അജയ്കൃഷ്ണയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരോട് വഴക്കുണ്ടാക്കി റൂമിലേക്ക് പോയ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വീട്ടുകാരുമായുണ്ടായ വഴക്കിനെ തുടർന്ന് റൂമിൽ വാതിലടച്ച്‌ ഇരിക്കുകയായിരുന്നു. പിന്നീടാണ് മുറിയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലാണുള്ളത്. സംഭവത്തെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *