ബെര്‍ളിന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലും ബെല്‍ജിയത്തിലും കനത്ത നാശം വിതച്ച് പ്രളയം. ഇതിനോടകം 92ലേറെ പേര്‍ മരണമടഞ്ഞതായി കണക്കാക്കുന്നുണ്ടെങ്കിലും കണക്കുകള്‍ അതിലും മുകളിലാകാനാണ് സാദ്ധ്യത. തെരുവുകളിലൂടെയുള്ള ശക്തമായ വെളിളത്തിന്റെ ഒഴുക്കില്‍ പെട്ട് കാറുകളും ബസുകളും ഒന്നിനു മുകളില്‍ ഒന്നായി കിടക്കുന്ന കാഴ്ചകള്‍ ജര്‍മനിയില്‍ ഇപ്പോള്‍ പതിവാണ്. വെള്ളപ്പൊക്കത്തില്‍ പടിഞ്ഞാറന്‍ ജര്‍മനിയില്‍ മാത്രം ചുരുങ്ങിയത് 50 പേരെങ്കിലും മരണമടഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.
അമേരിക്കയില്‍ സന്ദര്‍ശനത്തിലായിരിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ പ്രളയ ദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. “ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍ത്ത് ദു:ഖിക്കുന്നു. ഞങ്ങള്‍ക്ക് ഇപ്പോഴും വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. വളരെ കൂടുതല്‍ ആളുകള്‍ ഇതിനോടകം തന്നെ മരണമടഞ്ഞതായി കരുതുന്നു” മെര്‍ക്കല്‍ വാഷിംഗ്ടണില്‍ വച്ച് പറഞ്ഞു. ഇത്തരമൊരു ദുരന്തം ആരും മുന്‍കൂട്ടി കണ്ടിരുന്നില്ലെന്നും അതിനാല്‍ തന്നെ വേണ്ട മുന്‍കരുതല്‍ എടുക്കാന്‍ സാധിച്ചിരുന്നില്ലെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.
നിരവധി വീടുകളും മരണങ്ങളും ഉണ്ടായ ഷൂള്‍സി പ്രദേശത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായിട്ടുള്ളത്.
കുന്നുകളുടെയും ചെറിയ താഴ്‌വരകളുടെയും അഗ്നിപര്‍വ്വത പ്രദേശമായ ഈഫലില്‍ ഉടനീളം ഗതാഗത സൗകര്യങ്ങള്‍ നശിച്ചിട്ടുണ്ട്. ഫോണ്‍, ഇന്റര്‍നെറ്റ് തകരാറുകളും ഇവിടുത്തെ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി. പഴയ രീതിയില്‍ ഇഷ്ടികയും തടിയും വച്ച് ഉണ്ടാക്കിയതാണ് ഇവിടുത്തെ ഭൂരിഭാഗം വീടുകളും. അവയെല്ലാം ശക്തമായ വെള്ളത്തിന്റെ ഒഴുക്കില്‍ പൂര്‍ണമായി തകര്‍ന്നു.