കോവാക്​സിന്‍ രണ്ട്​ ഡോസെടുത്തു; കോവിഷീല്‍ഡ്​ മൂന്നാം ഡോസിനായി പ്രവാസി ഹൈകോടതിയില്‍

August 6, 2021
390
Views

കൊച്ചി: കോവാക്​സിന്​ രാജ്യാന്തര അംഗീകാരമില്ലാത്തതിനാല്‍ സൗദി അറേബ്യയിലേക്ക്​ മടങ്ങാനിരിക്കുന്ന പ്രവാസി മൂന്നാം ഡോസായി കോവിഷീല്‍ഡ്​ വാക്​സിന്‍ നല്‍കാന്‍ അനുമതി തേടി ഹൈകോടതിയില്‍. കോവാക്​സിന്‍ രണ്ട്​ ഡോസെടു​െത്തങ്കിലും സൗദിയി​ല്‍ ഇത്​ അംഗീകരിക്കാത്തതാണെന്ന്​ കാട്ടി കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാറാണ് കോവിഷീല്‍ഡ്​ കുത്തിവെപ്പിന് അനുമതി തേടി ഹരജി നല്‍കിയത്​. ഹരജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറി​െന്‍റ വിശദീകരണം തേടി.

ജനുവരിയില്‍ നാട്ടിലെത്തിയ ഹരജിക്കാരന്‍ ആഗസ്​റ്റ്​ 30ന് സൗദിയിലേക്ക് മടങ്ങാനിരിക്കെയാണ് കോവാക്സിന്‍ അവിടെ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് മനസ്സിലാക്കുന്നത്. രണ്ട്​ ഡോസ് എടുത്തുകഴിഞ്ഞതിനാല്‍ മൂന്നാമതൊരു ഡോസ് എടുക്കാന്‍ വ്യവസ്ഥയില്ല.

ഇൗ മാസംതന്നെ സൗദിയില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജോലി നഷ്​ടമാകുമെന്നും കോവിഷീല്‍ഡ് ഒരുഡോസ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലെന്നത്​ പൊതുജനങ്ങളെ അറിയിക്കണമെന്നും രാജ്യാന്തര അംഗീകാരം നേടാന്‍ നടപടിയെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്​.

Article Categories:
Health · Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *