കോവിഡിനെ അതിജീവിക്കാന്‍ പ്രവാസി കടമെടുത്ത് മീന്‍ വളര്‍ത്തി; സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തിയതോ മീനുകള്‍ ചത്തുപൊങ്ങി

October 23, 2021
130
Views

കൊല്ലം: അഞ്ചലില്‍ പ്രവാസി മലയാളിയോട് സാമൂഹ്യവിരുദ്ധരുടെ ക്രൂരത. അഞ്ചല്‍ പനച്ചവിള സ്വദേശി ആലേഷിന്റെ വിളവെടുക്കാന്‍ പാകമായ മീന്‍ക്കുളത്തില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലര്‍ത്തുകയായിരുന്നു. ആയിരത്തിലധികം മീനുകളാണ് ചത്തുപൊങ്ങിയത്. കോവിഡ് പ്രതിസന്ധിയില്‍ ജീവിതം കരപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് സാമൂഹ്യവിരുദ്ധരുടെ ഈ ക്രൂരത.

പത്തുമാസത്തെ പ്രയത്നവും പ്രതീക്ഷയുമാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത്. അഞ്ചല്‍ പനച്ചവിള കുമരംചിറ വീട്ടില്‍ ആലേഷും അമ്മ മല്ലികയും വീടിനോട് ചേര്‍ന്ന് തയാറാക്കിയ മീന്‍കുളത്തിലാണ് കഴിഞ്ഞരാത്രിയില്‍ സമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയത്. വായ്പയെടുത്തും പലിശക്ക് വാങ്ങിയതുമായ മൂന്നു ലക്ഷം രൂപ ചെലവഴിച്ച്‌ നടത്തിയ മത്സ്യകൃഷിയാണ് വിളവെടുക്കാന്‍ പാകമായിരിക്കെ ഇല്ലാതാക്കിയത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *