ഒന്നര വയസ്സുകാരിയെ അച്ഛന്‍ പുഴയില്‍ തള്ളിയിട്ട്​ കൊലപ്പെടുത്തിയ സംഭവം: പ്രതി കുറ്റസമ്മതം നടത്തി

October 18, 2021
138
Views

പാനൂര്‍: കണ്ണൂര്‍ പാത്തിപ്പാലത്ത് ഒന്നര വയസ്സുകാരിയെ പുഴയില്‍ തള്ളിയിട്ട്​ കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തി പിതാവ്​ ഷിജു.

കുറച്ചു കാലങ്ങളായി കുടുംബത്തോട് ഷിജുവിന് തോന്നിയ മാനസിക അകലമാണ് കൊലക്ക് കാരണമെന്നും കുഞ്ഞിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കുറ്റസമ്മതമൊഴിയില്‍ പറയുന്നു. ഭാര്യ സോനയുടെ സ്വര്‍ണം പണയപ്പെടുത്തിയത് തിരികെ ചോദിച്ചതി​നെ തുടര്‍ന്നുണ്ടായ പ്രതികാരമാണ്​ കൃത്യത്തിനു​ പിന്നിലെന്നും​ പ്രതി മൊഴിനല്‍കി.

അതേസമയം കോടതി ജീവനക്കാരനായ ഷിജു നടത്തിയത് ആസൂത്രിത കൊലപാതകമെന്ന് സോന മൊഴി നല്‍കി. ഇതി​​െന്‍റ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റത്തിന്​ കതിരൂര്‍ പൊലീസ്​ കേസെടുത്തിരുന്നു.

വെള്ളിയാഴ്​ച രാത്രി ഏഴോടെയാണ്​ പാനൂര്‍ പാത്തിപ്പാലം പുഴക്ക്​ സമീപം കുടുംബത്തോടൊപ്പമെത്തിയ പ്രതി ഭാര്യയെയും മകളെയും വെള്ളത്തിലേക്ക്​ തള്ളിയിട്ടത്​. ​

ചെക്​ഡാമി​െന്‍റ വശങ്ങളില്‍ പിടിച്ചുനിന്ന സോനയെ ഷിജു വീണ്ടും ഒഴുക്കില്‍പെടുത്തിയെങ്കിലും കൈതച്ചെടിയില്‍പിടിച്ചു നിന്നു. അപ്പോഴും ചെരിപ്പുകൊണ്ടടിച്ചു പിടിവിടുവിക്കാന്‍ ഷിജു ശ്രമിച്ചതായി സോന പൊലീസിനോട്​ പറഞ്ഞു. നിലവിളി കേട്ട നാട്ടുകാരാണ്​ സോനയെ രക്ഷിച്ചത്​.

ഭാര്യയും മകളുമൊത്ത് വെള്ളിയാഴ്ച ക്ഷേത്രദര്‍ശനം നടത്തി തിരിച്ചു സന്ധ്യയോടെയാണ് ഷിജു ബൈക്കില്‍ പാത്തിപ്പാലം ചെക്ക് ഡാം പരിസരത്തെത്തിയത്.

ബൈക്ക് കുറച്ചകലെ നിര്‍ത്തി പുഴയുടെ ഒഴുക്ക് കാണാമെന്ന് പറഞ്ഞ് ചെക്ക്ഡാമിലെത്തി. മകള്‍ അന്‍വിതയെയുമെടുത്ത് മുന്നില്‍ നടന്ന ഷിജു ഡാമി​െന്‍റ പകുതിയെത്തിയപ്പോള്‍ മുണ്ടു നേരെ ഉടുക്കാനെന്ന വ്യാജേന കുഞ്ഞിനെ ഭാര്യയുടെ കൈയില്‍കൊടുത്തു. ഉടന്‍ രണ്ടുപേരെയും പുഴയില്‍ തള്ളിയിടുകയായിരുന്നു. സോനയുടെ കൈയില്‍നിന്ന് തെറിച്ചുവീണ കുഞ്ഞ് ശക്തമായ ഒഴുക്കില്‍പെട്ടു.

കൃത്യത്തിനു​ശേഷം തലശേരിയിലേക്കും പിന്നീട്ട് മാനന്തവാടിയിലേക്കും കടന്ന ഷിജുവിനെ മട്ടന്നൂര്‍ ക്ഷേത്രക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനി​െടയാണ്​ പൊലീസ്​ പിടിയിലായത്​.

മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ കതിരൂര്‍ പൊലീസ് ഉടന്‍ കസ്​റ്റഡി അപേക്ഷ നല്‍കും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *