ആലപ്പുഴ: മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് മകളെ ക്രൂരമായി മര്‍ദിച്ചു. 7 വയസുള്ള കുട്ടിക്കാണ് ക്രൂരമായ മര്‍ദനമേറ്റത്. കാലില്‍ തൂക്കി നിലത്തടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പത്തിയൂര്‍ സ്വദേശി രാജേഷാണ് മദ്യലഹരിയില്‍ കുട്ടിയെ മര്‍ദിച്ചത്. ഇയാളെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാജേഷ് സ്ഥിരമായി മദ്യപിച്ചെത്തി വഴക്കിട്ടിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ രാജേഷ് കുട്ടിയെ എടുത്ത് അടിക്കുകയായിരുന്നു.