28-ാം ഐഎഫ്‌എഫ്കെയില്‍ സമകാലീന ചലച്ചിത്ര പ്രവര്‍ത്തകരുടെ 11 പുതിയ ചിത്രങ്ങള്‍

November 27, 2023
39
Views

വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവങ്ങളിലൂടെ ആഗോള സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന 11 സംവിധായകരുടെ പുതിയ ചിത്രങ്ങള്‍

വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവങ്ങളിലൂടെ ആഗോള സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന 11 സംവിധായകരുടെ പുതിയ ചിത്രങ്ങള്‍ ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന 28-ാമത് ഐഎഫ്‌എഫ്കെയില്‍ പ്രദര്‍ശിപ്പിക്കും.

മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ‘മാസ്റ്റര്‍ മൈൻഡ്സ്’. കെൻ ലോച്ച്‌, വിം വെൻഡേഴ്‌സ്, അകി കൗറിസ്മാകി, നൂറി ബില്‍ഗെ സെലാൻ, മാര്‍ക്കോ ബെല്ലോച്ചിയോ, വെസ് ആൻഡേഴ്‌സണ്‍, ഹിരോകാസു കൊറെ-എഡ, നാനി മൊറെട്ടി, റാഡു ജൂഡ്, അഗ്നിസ്‌ക ഹോളണ്ട്, സ്റ്റീഫൻ കോമന്ദരേവ് എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

‘ഐ ഡാനിയല്‍ ബ്ലേക്ക്’, ‘ദ വിൻഡ് ദാറ്റ് ഷേക്ക്സ് ദ ബാര്‍ലി’ എന്നീ ചിത്രങ്ങളൊരുക്കിയ ചലച്ചിത്രപ്രേമികളുടെ പ്രിയപ്പെട്ട സംവിധായകൻ കെൻ ലോച്ച്‌ നിര്‍മ്മിച്ച ‘ദ ഓള്‍ഡ് ഓക്ക്’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. 87 കാരനായ കെൻ ലോച്ചിന്റെ ഏറ്റവും പുതിയ ചിത്രം, ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ ഗ്രാമപ്രദേശങ്ങളില്‍ സിറിയൻ അഭയാര്‍ത്ഥി കുടുംബങ്ങള്‍ എത്തുമ്ബോള്‍ ഉയര്‍ന്നുവരുന്ന വംശീയതയുടെയും സഹവര്‍ത്തിത്വത്തിന്റെയും കഥ പറയുന്നു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *