ഓണ്‍ലൈന്‍ ബിരുദദാനച്ചടങ്ങിനിടെ ഡല്‍ഹി മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് അംബേദ്കര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിക്ക് 5000 രൂപ പിഴയിട്ടു.അമിത ഫീസിനെതിരേയും സംവരണത്തിനെതിരേയും സര്‍ക്കാരിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്നാണ് നടപടി.ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ളതാണ് ഈ സര്‍വകലാശാല.
എംഎ വിദ്യാര്‍ത്ഥിനിയും ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കൂടിയായ നേഹയ്ക്കാണ് പിഴ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് സംഭവമുണ്ടായത്. സംവരണനയത്തിലെ ഭരണഘടനാപരമായ മാറ്റങ്ങളെക്കുറിച്ചും അതിരുവിട്ട ഫീസിനെക്കുറിച്ചുമൊക്കെ അവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളെക്കുറിച്ച് മുഖ്യമന്ത്രിക്കു ശ്രദ്ധയില്ലെന്നും കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോടും അനാദരവ് കാണിച്ചുവെന്നതാണ് വിദ്യാര്‍ത്ഥിനിക്ക് മേല്‍ സര്‍വ്വകലാശാല ചുമത്തിയിരിക്കുന്നത്.