ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സൂപ്പർ ഓട്സ് ബ്രേക്ക്ഫാസ്റ്റ് റെസിപ്പി മതിയെന്നേ..

February 2, 2022
110
Views

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഹെൽത്തി ബനാന ഓട്സ് സ്മൂത്തി. ഇതൊരു സൂപ്പർ ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

ചേരുവകൾ:

• ഓട്സ് – 4 ടേബിൾസ്പൂൺ
• ഈന്തപ്പഴം – 3-4 എണ്ണം
• പാൽ – 1 കപ്പ്‌
• ഏത്തപ്പഴം (അരിഞ്ഞത്) – 1 മീഡിയം
• പീനട്ട് ബട്ടർ (ആവശ്യമെങ്കിൽ) – 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം:

• ഒരു ബൗളിൽ ഓട്സ്, ഡേറ്റ്സ്, പാൽ എന്നിവ ചേർത്ത് നന്നായി ഒന്ന് ഇളക്കി 10 മിനിറ്റ് കുതിരാൻ വയ്ക്കുക.
• ഒരു മിക്സിയുടെ ജാറിൽ ഓട്സിന്റെ മിശ്രിതവും ഏത്തപ്പഴവും പീനട്ട് ബട്ടറും കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഒരു ഗ്ലാസിൽ ഒഴിച്ച് കുറച്ച് ഫ്ലാക്സ് സീടും ബദാം (അരിഞ്ഞതും) വിതറി അലങ്കരിച്ച് എടുക്കാം.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *