ബെംഗളൂരുവിൽ വൻ ലഹരിവേട്ട; 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിത പിടിയിൽ

July 2, 2021
110
Views

ബെംഗളൂരു: ബെംഗളൂരുവിൽ വൻ ലഹരിവേട്ട. ബെംഗളൂരു വിമാനത്താവളത്തിൽ 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിതയെ പിടികൂടി. 8 കിലോ ഹെറോയിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്ന് ഡിആർഐ അറിയിച്ചു.

ഇന്നലെ രാവിലെയോടെയാണ് സംശയം തോന്നിയ വിദേശ വനിതയെ ഡിആർഐ പരിശോധിച്ചത്. ഇവരുടെ പക്കലുള്ള സൂറ്റ്‍കേസിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ കണ്ടെത്തിയത്. ഇവരെ കോടതിയിൽ ഹാജറാക്കി കേസന്വേഷണം തുടരുകയാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *