എസ്‌എസ്‌എല്‍സി തോറ്റവര്‍ക്ക് കൊടൈക്കനാലില്‍ ഫാമിലിയോടൊപ്പം ഫ്രീ സ്റ്റേ പ്രഖ്യാപിച്ച്‌ മലയാളി വ്യവസായിയുടെ ഫേസ്ബുക്ക് പോസ്റ്റ്

July 16, 2021
350
Views

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 99.47 ശതമാനമാണ് വിജയശതമാനം. ഇതാദ്യമായാണ് എസ്‌എസ്‌എല്‍സി വിജയ ശതമാനം 99 കടക്കുന്നത്. 0.53 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇത്തവണ പരാജയപ്പെട്ടത്. എന്നാല്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് യുവമലയാളി വ്യവസായിയായ സുധി പ്രഖ്യാപിച്ച ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

എസ്‌എസ്‌എല്‍സി തോറ്റവര്‍ക്ക് കൊടൈക്കനാലില്‍ ഫാമിലിയോടൊപ്പം ഫ്രീ സ്റ്റേയാണ് സുധിയുടെ ഓഫര്‍. ഈ മാസം അവസാനം വരെയാണ് ഓഫറിന്റെ കാലാവധി. റിസല്‍ട്ടിന്റെ പ്രൂഫ് ഹാജരാക്കുന്നവര്‍ക്കാണ് ഓഫര്‍ നേടാനാകുന്നത്.

കൊടൈക്കനാലിലെ ദ ഹാമോക്ക്‌ ഹോം സ്‌റ്റേയ്‌സ് & കോട്ടേജസ് ഉടമയായ ഈ കോഴിക്കോട് സ്വദേശിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഉടന്‍ തന്നെ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെട്ടു. തോറ്റവര്‍ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടിക്കുന്നതെന്നാണ് ഈ ഓഫര്‍ കണ്ട് ആശ്ചര്യപ്പെടുന്നവരോട് സുധിക്ക് പറയാനുള്ളത്.

നിരവധി പേരാണ് സുധിയുടെ ഓഫറിനെ അനുകൂലിച്ച്‌ കമന്റുകള്‍ രേഖപ്പെടുത്തുന്നത്. ‘അവര്‍ രണ്ടു ദിവസം ഇവിടെ വന്ന് റിലാക്‌സ് ചെയ്യട്ടേ… എന്നിട്ട് അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ന
ത്തട്ടേ…പിന്നെ തോറ്റവരുടെയും കൂടിയാണ് ഈ ലോകം’-വിമര്‍ശിക്കുന്നവരോട് സുധി പറയുന്നു.

Article Tags:
Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *